ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി;യുവാവ് മരിച്ചു

കൊട്ടാരക്കര:ചന്തമുക്ക് വീനസ് ജംഗ്ഷന് സമീപം ബൈക്ക് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വെട്ടിക്കവല ഉളിയനാട് ഇരമത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെ മകൻ അനന്തകൃഷ്ണൻ(21)മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൈലം ഗോവിന്ദമംഗലം സ്വദേശി ചാത്തൻകോട്ട് വീട്ടിൽ ബി.അഭിലാഷിനെ (22) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.മൈലത്തുണ്ടായ സംഘർഷത്തിൽ പരുക്കേറ്റയാളെ കാണാൻ പുലമണിൽ നിന്നു താലൂക്ക് ആശുപത്രിയിലേക്കു പോകുകയായിരുന്നു ഇരുവരും.അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു.കൊട്ടാരക്കര
പൊലീസ് കേസെടുത്തു.ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയാണ് അനന്തകൃഷ്ണൻ.സഹോദരൻ:അരുൺ ക്യഷ്ണൻ,അമ്മ:ഷീല