കൊല്ലത്ത് തലയുയർത്തി 180 അടി ഉയരത്തിൽ വിജയ്;ചരിത്രം ഇൗ കട്ടൗട്ട്

ഒരു കട്ടൗട്ട് വച്ചപ്പോൾ കൊല്ലം പീരങ്കി മൈതാനത്ത് ഇൗ തിരക്കാണെങ്കിൽ ഇദ്ദേഹം നേരിട്ടെത്തിയാലോ?ഇന്നലെ മുതൽ കൊല്ലത്തും സോഷ്യൽ ലോകത്തും തലയുയർത്തി നിൽക്കുകയാണ് 180 അടി നീളത്തിൽ ഇളയദളപതി വിജയ്.ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാളിയുടെയും മനം കവർന്ന താരത്തിന് ആരാധകരുടെ വകയായിരുന്നു ഇൗ സ്നേഹസമ്മാനം.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ട് ഒരുക്കിയിരിക്കുകയാണ് ഒരുസംഘം ചെറുപ്പക്കാർ അദ്ദേഹത്തിന്റെ പുതിയ ചിത്രം സർക്കാരിന്റെ വരവറിയിക്കുന്നത്.ഓൾ കേരള ഇളയദളപതി ‍ഡോ.വിജയ് ഫാൻസ് ആൻഡ് നൻപൻസ് വെൽഫെയർ‌ അസോസിയേഷനാണ് ഈ ചരിത്ര കട്ടൗട്ടിന്റെ അണിയറ പ്രവർത്തകർ.180 അടി ഉയമാണു കട്ടൗട്ടിന്.ഉദ്ദേശം 2 ലക്ഷത്തിലധികം രൂപ ചിലവിൽ 20 ദിവസത്തിലേറെ പണിപ്പെട്ടാണ് ഈ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്.മുപ്പത്തോളം പേരുടെ രാപകൽ ഇല്ലാത്ത പരിശ്രമമാണ് ഈ ദൗത്യത്തിനു പിന്നിൽ.നടൻ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ‘സർക്കാർ’ന്റെ റിലീസുമായി ബന്ധപ്പെട്ടാണു കട്ടൗട്ട് ഒരുക്കിയിരിക്കുന്നത്.

ഇൗ മാസം ആറിന് ചിത്രം പ്രദർശനത്തിന് എത്തും.നിലവിൽ ജില്ലയിലെ 8,000 അംഗങ്ങൾ അസോസിയേഷനിൽ അംഗങ്ങളാണ്.കട്ടൗട്ടിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.മേയർ വി.രാജേന്ദ്രബാബു,ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ,അസോസിയേഷൻ ഭാരവാഹികളായ അനന്ദു പടിക്കൽ,മുരളി ഗണേശ്, ഷിജോ,സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
credit:manorama news

Leave a comment