കൊട്ടാരക്കരയിലെ പത്ത് പ്രൈവറ്റ് ബസുകളുടെ ഇന്നത്തെ യാത്ര സഹപ്രവർത്തകനു വേണ്ടി

കൊട്ടാരക്കര:ക്യാൻസർ ബാധിച്ച് രോഗിയായ ഡ്രൈവർ സജുവിനു ആശ്വാസമായി ശ്രീ ആഞ്ജനയുടെ കാരുണ്യയാത്ര.ഇന്ന്.(31-10-2018) ഓടുന്ന ജി.കെ ഗ്രൂപ്പിന്റെ പത്ത് ബസ്സുകളിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും സഹപ്രവർത്തകന്റെ ചികത്സക്കായി മാറ്റിവയ്ക്കുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.കൂടാതെ മറ്റ് ബസ്സുകളിലെ സഹപ്രവർത്തകരും ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.

കഴിഞ്ഞ കുറച്ച് കാലമായി സജു ക്യാൻസർ രോഗത്തിനു ചികത്സയിലായിരുന്നു.എന്നാൽ ഇപ്പോൾ ഒന്നു എഴുന്നേറ്റ് നിൽക്കുവാൻ പോലും കഴിയതെ ഓരൊ ദിവസം കഴിയും തോറും രോഗത്തിന്റെ അവസ്ഥ കഠിനാമായികൊണ്ടിരിക്കുകയാണ്.തുടർ ചികത്സക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ വീട്ടിൽ തന്നെ കഴിയുകയാണ് സജു ഇപ്പോൾ.

കാരുണ്യ യാത്ര ഇന്നു രാവിലെ 9 മണി മുതൽ ആരംഭിച്ചു.ജോയിന്റ് ആർ.ടി.ഒ കെ.ഷിബു ഫ്ലാഗ് ഓഫ് ചെയ്തു.ജി.കെ ഗ്രൂപ്പ് ഉടമസ്ഥൻ ഗോപാല ക്യഷ്ണ കുറുപ്പ്,ആൾ കേരള പ്രൈവറ്റ് ബസ്സിലെ മെമ്പേഴ്സ് എന്നിവർ പങ്കെടുത്തു

Leave a comment