ശബരിമല;ഇതുവരെ അറസ്റ്റിലായത് 3505 പേർ

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശന വിഷയത്തില് പ്രതിഷേധിച്ച അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നു.കേസില് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3505 ആയി.529 കേസുകളാണ് ഇതുവരെ രജിസ്റ്റര് ചെയ്തിരിക്കുന്നത്.210 പേരുടെ ഫോട്ടോ ആല്ബം കൂടി പൊലീസ് തയാറാക്കി.നേരത്തെ 420 പേരുടെ ഫോട്ടോ ആല്ബം പൊലീസ് പുറത്ത് വിട്ടിരുന്നു.12 വാഹനങ്ങളും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.ശബരിമല സന്നിധാനം,പമ്പ,നിലക്കല്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള് എന്നിവിടങ്ങളില് യുവതികളെ തടഞ്ഞതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ 24 മുതലാണ് പ്രതിഷേധങ്ങളില് പങ്കെടുത്ത അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്ത് തുടങ്ങിയത്.

Leave a comment