10000 റൺസ് ക്ലബിൽ കൊഹ്ലിയും,തകർത്തത് സച്ചിന്റെ റെക്കാഡ്

വിശാഖപട്ടണം:ഏകദിന മത്സരത്തിൽ പതിനായിരം റൺസ് തികയ്ക്കുന്ന താരമായി ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലിയും.വിശാഖപ്പട്ടണം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ 81 റൺസ് എടുത്തപ്പോഴാണ് കോലി റെക്കാഡ് സ്വന്തമാക്കാക്കിയത്.കൊഹ്ലിയുടെ 213ാം ഏകദിനമാണ് വിശാഖപ്പട്ടണത്തിലേത്.ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറുടെ പേരിലാണ് ഇതുവരെ റെക്കോഡുണ്ടായിരുന്നത്.259 ഇന്നിംഗ്സുകളിൽ നിന്നാണ് സച്ചിൻ 10000 ക്ലബ്ബിലെത്തിയത്.263 ഇന്നിംഗ്സുകളിൽ നിന്ന് 10000 റൺസ് ക്ലബ്ബിലെത്തിയ സൗരവ് ഗാംഗുലിയാണ് നിലവിൽ അതിവേഗക്കാരുടെ പട്ടികയിൽ രണ്ടാമൻ.266 ഇന്നിംഗ്സുകളിൽ 10000 ക്ലബ്ബിലെത്തിയ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്.കരിയറിലെ 49–ാം അർദ്ധസെഞ്ചുറി നേടിയാണ് ഏകദിനത്തിൽ 10,000 റൺസ് ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി കൊഹ്ലി മാറിയത്.ഏറ്റവും ഒടുവിൽ 10,000 റൺസ് ക്ലബിലെത്തിയ മഹേന്ദ്രസിംഗ് ധോണിയെ ഒരറ്റത്ത് സാക്ഷി നിർത്തിയാണ് കൊഹ്ലി ചരിത്രനേട്ടം സ്വന്തമാക്കിയത്.നേരത്തെ നാട്ടില് നടക്കുന്ന മത്സരങ്ങളില് വേഗത്തില് 4000 റണ്സ് നേടുന്ന താരമെന്ന് റെക്കാഡും കൊഹ്ലി സ്വന്തം പേരിലാക്കിയിരുന്നു.

Leave a comment