കോഴി ഇറച്ചി റെക്കോർഡ് വിലയിൽ

തിരുവനന്തപുരം:കോഴിയിറച്ചിക്ക് റെക്കോര്ഡ് വില.ഒരു കിലോയ്ക്ക് 138 രൂപയാണ് ഇന്നത്തെ വില.അന്യസംസ്ഥാനങ്ങളില് നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് വില കൂടാനുള്ള കാരണമായി വ്യാപാരികള് പറയുന്നത്.ഒരു കിലോ കോഴിയുടെ വില 93 രൂപയായിരുന്നത് ദിവസങ്ങള്ക്കകം 45 രൂപ കൂടി 138 ആയി. ഇതാദ്യമായാണ്് ചിക്കന് ഇത്രയും വില കൂടുന്നത്.പരമാവധി 130 രൂപവരെയേ എത്തിയിരുന്നുള്ളൂ.ജിഎസ്ടി നടപ്പാക്കിയ ശേഷം കോഴിവില കുറഞ്ഞിരുന്നു.പ്രളയകാലത്ത് സംസ്ഥാനത്ത് ആവശ്യക്കാര് കുറഞ്ഞതോടെ അതിര്ത്തി കടന്നുളള കോഴി വരവ് കുറഞ്ഞു.ഇതോടെ ചിക്കന്റെ വില ഉയര്ന്നു.ആഭ്യന്തര ഉത്പാദനം കൂട്ടാന് സര്ക്കാര് മുന്കൈ എടുത്തില്ലെങ്കില് കോഴിവില ഇനിയും കൂടുമെന്ന് കച്ചവടക്കാര് പറയുന്നു.

Leave a comment