നിറകണ്ണുകളോടെ അയ്യനെ കണ്ടു തൊഴുത് ഐ.ജി ശ്രീജിത്ത്;വീഡിയൊ

യുവതീ പ്രവേശനത്തിനായി കടുംപിടിത്തം നടത്തുന്ന സർക്കാരിനൊപ്പം നിൽക്കേണ്ടി വരുന്നതിന്റെ നിസഹായത അയ്യനു മുന്നിൽ കണ്ണീരോടെ ഏറ്റു പറയുകയാണോ ഐ ജി ശ്രീജിത്ത് ?ഇന്ന് പുലർച്ചെയോടെയാണ് ശ്രീജിത്ത് സന്നിധാനത്തിലെത്തിയത്.കൈകൾ കൂപ്പി ഭക്തർക്കിടയിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയേയും,മാദ്ധ്യമ പ്രവർത്തകയേയും ശബരിമലയിൽ കയറ്റാൻ ശ്രമിച്ചതിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നിരുന്നു ഐ ജി ശ്രീജിത്തിന്.അദ്ദേഹത്തിന്റെയും,പൊലീസ് സേനയുടെയും സംരക്ഷണത്തോടെയായിരുന്നു യുവതികൾ സന്നിധാനത്ത് പ്രവേശിക്കാൻ ശ്രമിച്ചത്.എന്നാൽ ഭക്തർ സംഘടിച്ചെത്തിയതോടെ തങ്ങളും അയ്യപ്പവിശ്വാസികളാണ്,നിയമത്തിന്റെ നിയോഗമാണ് ഞങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നതെന്ന് ഐ ജി ശ്രീജിത്ത് പറഞ്ഞിരുന്നു.പ്രതിഷേധക്കാരെ ചവിട്ടി മെതിച്ച് യുവതികളുമായി സന്നിധാനത്തിലേക്കില്ലെന്ന തീരുമാനവുമെടുത്തു ഐജി.എന്നാൽ ഇപ്പോൾ വിശ്വാസം ലംഘിച്ച്,ആചാരങ്ങൾ തകർക്കാനുള്ള സർക്കാർ നീക്കത്തിന് നിസഹായത മൂലമാണ് പൊലീസുകാർക്ക് കൂട്ടു നിൽക്കേണ്ടി വരുന്നത് എന്നതിനു വ്യക്തമായ തെളിവാണിത്.ഒപ്പം എത്ര ശ്രമിച്ചാലും സ്വന്തം വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കാനായി സമരം നടത്തുന്ന ജനതയ്ക്കുള്ള പിന്തുണ കൂടിയാണ്.

content&video courtesy:Janam Tv