രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു

ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.രഹ്നയുടെ പോസ്റ്റുകള് മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആർ.രാധാകൃഷ്ണമേനോന്റെ പരാതിയെ തുടര്ന്നാണ് നടപടി.കേന്ദ്ര സര്ക്കാര് ജീവനക്കാരിയായ എറണാകുളം സ്വദേശി രഹ്നയ്ക്കെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് ബിജെപി നേതാവ് പരാതി നല്കിയത്.പത്തനംതിട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.ഇന്നലെയാണ് രഹ്ന ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവര്ത്തകയ്ക്കൊപ്പം ശബരിമല കയറാന് ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപന്തലില് നിന്ന് മടങ്ങുകയായിരുന്നു.

Leave a comment