ഇരുമുടിക്കെട്ടുമായി ചാത്തന്നൂർ സ്വദേശിനി പമ്പയിൽ

ശബരിമലയില് ദര്ശനത്തിന് വേണ്ടി ദളിത് മഹിളാ ഫെഡറേഷന് നേതാവ് ചാത്തനൂര് സ്വദേശി മഞ്ജു പമ്പയിലെത്തി.ഇവിടെ വച്ച് പൊലീസിനോട് മഞ്ജു സുരക്ഷാ വേണമെന്ന് ആവശ്യപ്പെട്ടു.ഇതോടെ ദര്ശനത്തിന് സുരക്ഷ ഒരുക്കാന് പൊലീസ് തീരുമാനിച്ചിട്ടുണ്ട്.ഇതിനായി പൊലീസ് സര്ക്കാരുമായിട്ടും ഉന്നത ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തുകയാണ്.താന് വിശ്വാസിയാണ് ആക്ടിവിസ്റ്റല്ലെന്നും മഞ്ജു പൊലീസിനെ ധരിപ്പിച്ചു.കഴിഞ്ഞ ദിവസം മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയും മോജോ ജേര്ണലിസ്റ്റുമായ കവിതയ്ക്കും ഒരുക്കിയതിന് സമാനമായ രീതിയിലാണ് മഞ്ജുവിനും സുരക്ഷ ഒരുക്കാന് പൊലീസ് ആലോചിക്കുന്നത്.ഇതിന് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമായിരിക്കും യുവതിയുമായി പൊലീസ് പമ്പയില് നിന്നും സന്നിധാനത്തേക്ക് യാത്ര തിരിക്കുക.

Leave a comment