ജയലിൽ രാഹുലിനെ നിരാഹരം തുടരുന്നു;ഇന്ന് ജാമ്യം ഇല്ല;കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും;ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ

പത്തനംതിട്ട:ശബരിമലയിലെ യുവതി പ്രവേശനത്തില് ബുധനാഴ്ച റിമാന്ഡിലായ അയ്യപ്പധർമ സേവാ സംഘം പ്രസിഡന്റ് രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.പൊലീസ് റിപ്പോർട്ട് കോടതിയിൽ ലഭിക്കാത്തതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട രാഹുൽ കൊട്ടാരക്കര സബ്ജയിലിലാണ് ഇപ്പോഴുള്ളത്.നിയമവിരുദ്ധമായി സംഘടിക്കുക,ലഹളയിലേർപ്പെടുക,കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘംചേരുക,ഉദ്യോഗസ്ഥരുടെ കർത്തവ്യനിർവഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിന്റെ പേരിൽ കേസെടുത്തിട്ടുള്ളത്

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ നിലക്കലിൽ സമരം ചെയ്തതിനെ തുടർന്ന് അറസ്റ്റിലായ രാഹുൽ ഈശ്വർ അടക്കമുള്ള 38 പേരെ റിമാൻഡ് ചെയ്തുകൊട്ടാരക്കര ജയിലിൽ എത്തിച്ചിരുന്നു.പത്തനംതിട്ട ജയിലിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനം നടക്കുന്നതിനാലാണ് ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയതെന്നാണ് അധികൃതർ പറയുന്നത്.രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടങ്ങിയതായാണ് വിവരം. ശബരിമല വിഷയത്തിൽ അദ്ദേഹം അനുഷ്ഠിച്ചുകൊണ്ടിരുന്ന ആചാരത്തിന്റെ ഭാഗമായുള്ള ഉപവാസമാണ് ജയിലിൽ തുടരുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.പി.സി. ജോർജ്,സുരേഷ് ഗോപി എം.പി എന്നിവർ പിന്നീട് രാഹുൽ ഈശ്വറിനെ ജയിലിലെത്തി സന്ദർശിച്ചു.

Leave a comment