കൊട്ടാരക്കര സബ് ജയലിൽ റിമാന്റിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ പി.സി ജോർജ്ജ് സന്ദർശിച്ചു..

കൊട്ടാരക്കര:ശബരിമലയിലെ യുവതി പ്രവേശനത്തില് റിമാന്റിലായി കൊട്ടാരക്കര സബ് ജയലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്ജ് സന്ദർശിച്ചു.കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ സബ് ജയലിൽ എത്തി രാഹുലിനെ സന്ദർശിച്ചിരുന്നു.രാഹുലിന്റെ അറസ്റ്റ് ഒരു കാരണവും കൂടാതെയാണെന്നും പമ്പയിൽ നടന്ന അക്രമണത്തിന്റെ പേരിൽ സന്നിധാനത്ത് ആയിരുന്ന രാഹുലിനെ എന്തിനാണു അറസ്റ്റ് ചെയ്തതും എന്നും ആരോപിച്ച് സന്ദർശിച്ച ശേഷം ഭാര്യ ദീപ സബ് ജയിലിന്റെ മുന്പിൽ വച്ച് ഫേസ്ബുക്കിൽ ലൈവ് വന്നിരുന്നു.അതിനു ശേഷമാണു പിസി ജോർജ്ജും സന്ദർശനത്തിനായി എത്തിയത്.രാഹുൽ ജയിലിൽ വളരെ സന്തോഷവാനാണന്നും തന്റെ നിരാഹാരം ജയിലിൽ തുടർന്നു കൊണ്ടിരിക്കുകയാണ്.മിക്കവാറും നാളെ തന്നെ ജ്യാമം ലഭിക്കുമെന്നും പിസി പറഞ്ഞു.Watch Live Video..

Leave a comment