രാഹുലിനെ അറസ്റ്റ് ചെയ്തത് രഹസ്യമായി;കൊട്ടാരക്കര സബ് ജയിലിന് മുന്നില് നിന്ന് പൊട്ടിക്കരഞ്ഞ് ദീപ

കൊട്ടാരക്കര:ശബരിമലയിലെ യുവതി പ്രവേശനത്തില് റിമാന്ഡിലായ രാഹുല് ഈശ്വരിന്റെ അറസ്റ്റ് കാരണം കൂടാതെയെന്ന ആരോപണവുമായി ഭാര്യ ദീപ ഫേസ് ബുക്ക് ലൈവിൽ.കൊട്ടരക്കര ജയിലിന് മുന്നില് നിന്നാണ് ദീപ ഫേസ്ബുക്ക് ലൈവില് വന്നത്.രാഹുലിനെ അറസ്റ്റ് ചെയ്തത് പമ്പയില് നടന്ന അക്രമങ്ങളുടെ പേരിലാണ്.എന്നാല് സന്നിധാനത്ത് ഉണ്ടായിരുന്ന രാഹുല് എങ്ങനെയാണ് പമ്പയില് നടന്ന അക്രമത്തിന് ഉത്തരവാദിയാവുകയെന്ന് ദീപ ചോദിക്കുന്നു.ജയിലില് അനിശ്ചിത കാല നിരാഹാരത്തിലാണ് രാഹുല് ഉള്ളത്.രാഹുലിനെ അറസ്റ്റ് ചെയ്തത് വളരെ രഹസ്യമായി ആണെന്നും ദീപ ആരോപിക്കുന്നു.ശബരിമലയിലെ ആചാരങ്ങള്ക്ക് വേണ്ടി ആദ്യ കാലം മുതല് പോരാടിയിട്ടുള്ള രാഹുലിനെ ട്രാക്ടറില് ടാര്പോളിനില് പൊതിഞ്ഞ് രഹസ്യമായി അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ഏറെ വിഷമം ഉണ്ട്.രാഹുലിനെ അറസ്റ്റ് ചെയ്ത് ജയിലില് ആക്കിയത് ഒരു മാധ്യമങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ദീപ ആരോപിക്കുന്നു.ഇങ്ങനെയൊരാളെ അറസ്റ്റ് ചെയ്യേണ്ട ഒരു കാര്യവുമില്ല.രാഹുല് പോയ ശേഷമാണ് അവിടെ അക്രമം ഉണ്ടായത് അതിന് രാഹുല് എങ്ങനെയാണ് ഉത്തരവാദിയാവുകയെന്ന് ദീപ ചോദിക്കുന്നു.
Watch Live video…

Leave a comment