ഹർത്താലിൽ ആദ്യ മണിക്കൂറുകളിൽ പരക്കെ അക്രമം

ശബരിമല കര്മ സമിതിയുടെ ഹര്ത്താലില് സംസ്ഥാനത്ത് വിവിധയിടങ്ങളില് അക്രമം;കോഴിക്കോടും തിരുവനന്തപുരം മലപ്പുറത്തും ബസുകള്ക്ക് നേരെ കല്ലേറുണ്ടായി.സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി ഉള്പ്പെടെ ബസുകള് സര്വീസ് നിര്ത്തിവെച്ചിരിക്കുകയാണ്
ഹര്ത്താലിനെ തുടര്ന്ന് കോഴിക്കോട് പുലര്ച്ചെ തന്നെ ചില അനിഷ്ടസംഭവങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.ഹര്ത്താല് അനുകൂലികള് റോഡില് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.കുണ്ടായിത്തോട് കുന്ദമംഗലത്ത് സ്കാനിയ ബസുകള്ക്ക് നേരെ കല്ലേറ്.കെ.എസ്.ആര്.ടി.സി ബസുകള്ക്ക് നേരെ കല്ലേറുണ്ടായി. കുന്ദമംഗലം കുണ്ടായിത്തോട് വെച്ചാണ് പുലര്ച്ചെ കല്ലേറുണ്ടായത്.കോഴിക്കോട് ഒളവണ്ണയില് സമരാനുകൂലികള് ബസ്സുകള് തടയുന്നു.2 ബസുകളുടെ ചില്ല് തകര്ത്തു.തിരൂരില് കെ.എസ്.ആര്.ടി.സി ബസ് അടിച്ചു തകര്ത്തു.ചമ്രവട്ടത്താണ് സംഭവം. കുറ്റിപ്പുറത്തും ഹര്ത്താല് അനുകൂലികള് കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞു.പലയിടങ്ങളിലും ഹര്ത്താല് അനുകൂലികള് കൂട്ടം കൂടി നില്ക്കുന്നുണ്ട്.

Leave a comment