മരകൂട്ടത്തിനടുത്ത് വൻ പ്രതിഷേധം, ഭക്തർ തടഞ്ഞു;ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ തിരിച്ചിറങ്ങുന്നു

പത്തനംതിട്ട:ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് ശബരിമലയില്‍ നിന്ന് തിരിച്ചിറങ്ങുന്നു. സന്നിധാനത്തേക്കുള്ള വഴിയില്‍നിന്നാണ് ഇവര്‍ തിരിച്ചിറങ്ങിയത്.മരക്കൂട്ടത്ത് വെച്ചാണ് ഇവരെ തടഞ്ഞത്. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മാധ്യമപ്രവര്‍ത്തകയേയും പൊലീസിനെയും ഒരു വിഭാഗം വിശ്വാസികള്‍ തെറിവിളിക്കുകയും ചെയ്തു.പൊലീസ് സുരക്ഷയൊരുക്കിയിട്ടും പ്രതിഷേധക്കാര തടയാനായില്ല. സംഘര്‍ഷത്തിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ തന്നെ തിരിച്ചിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.പൊലീസ് സംരക്ഷണയോടെയായിരുന്നു ഇവര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയത്.

താന്‍ ഭക്തയല്ല.ജോലി ചെയ്യാനാണ് പോകുന്നതെന്നായിരുന്നു സുഹാസിനി പറഞ്ഞത്.അതേസമയം സംഘര്‍ഷം നിലനില്‍ക്കുന്ന ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞ നിലവില്‍ വന്നു. പത്തനംതിട്ടജില്ലാ കളക്ടര്‍ പി ബി നൂഹ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ , സന്നിധാനം എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് കടന്നുവരാമെന്നും സുരക്ഷ ഉറപ്പു വരുത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Leave a comment