നിരീശ്വരവാദിയാണ്;അയ്യപ്പനെ കാണാന് ആഗ്രഹവുമില്ല;പക്ഷേ മലക്ക് പോകും;വിശ്വാസികളെ വെല്ലുവിളിച്ചെത്തിയ യുവതിയെ അയ്യപ്പഭക്തര് തടഞ്ഞു

തിരുവനന്തപുരം: വിശ്വാസികളെ വെല്ലുവിളിച്ച് ശബരിമലക്ക് പോകുമെന്ന് വ്യക്തമാക്കിയ യുവതിയെ അയ്യപ്പഭക്തര് തടഞ്ഞു.ചേര്ത്തല സ്വദേശി ലിബി സി.എസിനെ ആണ് പത്തനംതിട്ടയില് വച്ച് അമ്മമാരടക്കമുള്ള അയ്യപ്പഭക്തരുടെ നേതൃത്വത്തില് തടഞ്ഞത്.താനൊരു നിരീശ്വരവാദിയാണെന്നും,ശബരിമലയില് പോകാന് അശേഷം ആഗ്രഹം ഇല്ലെന്നും വ്യക്തമാക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് ശേഷമാണ് ലിബി ശബരിമലക്ക് പോകാനൊരുങ്ങിയത്.
ബസ് സ്റ്റാന്റില് വച്ചാണ് യുവതിയെ തടഞ്ഞത്.ഇതോടെ പൊലീസിന്റെ നേതൃത്വത്തില് ഇവരെ സ്റ്റേഷനിലെത്തിച്ചു. താന് ശബരിമലക്ക് പോകുമെന്നും ക്ഷേത്രദര്ശനത്തില് നിന്ന് പിന്മാറില്ലെന്നും യുവതി പറഞ്ഞു.രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാര്ത്ഥം ഒരു സുപ്രീംകോടതിവിധിക്കെതിരെ വര്ഗ്ഗീയ ധ്രുവീകരണം നടത്തുന്നുവെന്ന് ലിബി ഫെയ്സ്ബുക്ക് കുറിപ്പില് പറയുന്നു.അയ്യപ്പനെ കാണാന് ആഗ്രഹമില്ലെങ്കിലും മലക്ക് പോകുമെന്നാണ് യുവതി പറയുന്നത്.യാത്ര പൂര്ത്തിയാക്കാന് സാധിച്ചില്ലെങ്കില് സര്ക്കാരിനെതിരെ കേസ് ഫയല് ചെയ്യുമെന്നും.ഇതോടെ യാത്ര തടസ്സപ്പെടുത്തുന്നവര്ക്കെതിരെ സര്ക്കാര് കേസെടുക്കും എന്നെല്ലാം പോസ്റ്റില് പറയുന്നു.

Leave a comment