മദ്യലഹരിയിൽ ദ്വയാർത്ഥ പ്രയോഗം നടത്തി:തെറ്റ്സമ്മതിച്ച് അലൻസിയർ

തനിക്കെതിരെ ഉണ്ടായ മീ ടു ആരോപണം ഭാഗികമായി ശരിവച്ച് അലൻസിയർ.മദ്യലഹരിയിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അലൻസിയര് പ്രതികരിച്ചു.സിനിമയുടെ ചിത്രീകരണ സമയത്ത് മുറിയിൽ കയറിയത് ദുരുദ്ദേശത്തോടെയല്ലെന്നും സൗഹൃദത്തിന്റെ പേരിൽ ആയിരുന്നെന്നും അലൻസിയർ പറഞ്ഞു.മദ്യലഹരിയിൽ ദ്വയാർത്ഥപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്.എന്നാൽ ദിവ്യ പറയുന്നത് പൂർണമായി സത്യമല്ല.പ്രശ്നങ്ങൾ ഒത്തുതീർത്തതായിരുന്നെന്നും അലൻസിയർ പറയുന്നു.‘മീ ടു ക്യാംപെയ്ൻ നല്ലതാണ്,എന്നാൽ അത് കുടുംബം തകർക്കാൻ ആകരുത്.’–അലൻസിയർ പറഞ്ഞു.നടി ദിവ്യ ഗോപിനാഥ് ആണ് അലന്സിയറിനെതിരെ മീ ടു ക്യാംപെയ്നുമായി രംഗത്തുവന്നത്.ആഭാസം സിനിമയുടെ സെറ്റിൽ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം.‘പ്രലോഭനശ്രമങ്ങളുമായാണ് അലൻസിയർ തുടക്കം മുതൽ സമീപിച്ചിത്.മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ചെന്ന് മുറിയിൽ കയറിവന്നെന്നും ദിവ്യ പറയുന്നു.‘മറ്റ് പെൺകുട്ടികളോടും ഇയാൾ ഇത്തരത്തിൽ പെരുമാറിയെന്ന് അറിഞ്ഞു.അതുകൊണ്ടാണ് പരാതി പറയാൻ തീരുമാനിച്ചത്.അമ്മയെന്ന സംഘടനയിൽ വിശ്വാസമില്ലാത്തതിനാൽ ഡബ്ല്യുസിസിയിലാണ് പരാതി നല്കിയത്.അതിന് പിന്നാലെയാണ് കുറിപ്പെഴുതിയത്.’–ദിവ്യ പറഞ്ഞു.

Leave a comment