പ്രതിഷേധം ശക്തമാക്കി അയ്യപ്പഭക്തര്;നിലക്കലില് യുവതികളെ തടഞ്ഞു

നിലക്കല്:തുലാമാസ പൂജകള്ക്കായി ശബരിമല നട തുറക്കാനിരിക്കെ പമ്പയിലേക്ക് കെഎസ്ആര്ടിസി ബസില് പോയ യുവതികളെ നിലക്കലില് തടഞ്ഞു.അമ്മമാരടക്കമുള്ള അയപ്പഭക്തരുടെ സംഘമാണ് യുവതികളെ തടഞ്ഞത്.പ്രതിഷേധക്കാരുടെ സംഘം കഴിഞ്ഞ പത്ത് ദിവസമായി വാഹനങ്ങള് പരിശോധിച്ച് യുവതികള് ഇല്ല എന്നുറപ്പ് വരുത്തിയതിന് ശേഷമാണ് കടത്തിവിട്ടിരുന്നത്.ശബരിമലയിലേക്ക് യുവതികളെ പോകാന് അനുവദിക്കില്ല എന്ന് വിളിച്ച് പറഞ്ഞ് കൊണ്ടാണ് ഇവരുടെ യാത്ര തടഞ്ഞത്.കോട്ടയത്ത് നിന്നാണ് ഇവര് പമ്പയിലേക്ക് കയറിയത്. പത്തിനും അന്പതിനും ഇടയില് പ്രായമുള്ള ആരെയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ് അയ്യപ്പഭക്തര്.നാളെ വൈകിട്ടാണ് ശബരിമല നട തുറക്കുന്നത്.സന്നിധാനത്തും പമ്പയിലും ഒരു തരത്തിലുമുള്ള സംഘര്ഷത്തിനും ഇടം കൊടുക്കരുതെന്നും കാര്യങ്ങള് കൈവിട്ട് പോകാതെ നോക്കണമെന്നുമാണ് പൊലീസിന് കിട്ടിയ നിര്ദേശം.പ്രത്യേക സുരക്ഷ മേഖലയില് പ്രതിഷേധം നടത്തിയാല് ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്.

Leave a comment