കെ.എസ്.ആർ.ടി.സി സമരം പിൻവലിച്ചു

തിരുവനന്തപുരം:റിസര്വേഷന് കൗണ്ടറുകള് കുടുംബശ്രീയെ ഏല്പ്പിച്ചതില് പ്രതിഷേധിച്ച് കെഎസ്ആര്ടിസി ജീവനക്കാര് പ്രഖ്യാപിച്ച മിന്നല് സമരം പിന്വലിച്ചു.റിസര്വേഷന് കൗണ്ടറുകള് കുടുംബശ്രീയെ ഏല്പ്പിച്ച ഉത്തരവ് മരവിപ്പിച്ചു എന്ന ഉറപ്പ് ലഭിച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്.കെഎസ്ആര്ടിസി റിസര്വേഷന് കൗണ്ടര് ജോലി കുടുംബശ്രീയെ ഏല്പ്പിക്കുന്നതില് പ്രതിഷേധിച്ച് എല്ലാ റിസര്വേഷന് കൗണ്ടറുകള്ക്ക് മുന്പിലും തൊഴിലാളികള് രാവിലെ മുതല് ഉപരോധം നടത്തിയിരുന്നു.തിരുവനന്തപുരം തമ്പാനൂരില് നടന്ന ഉപരോധത്തിന് നേരെ പോലീസ് ലാത്തിവീശിയതോടെയാണ് സര്വ്വീസ് നിര്ത്തിവെച്ച് സമരം നടത്താന് സംയുക്ത സമരസമിതി തീരുമാനിച്ചത്.ഇതേതുടര്ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില് കെഎസ്ആര്ടിസി ജീവനക്കാര് മിന്നല്പണിമുടക്ക് നടത്തുകയായിരുന്നു.തിരുവനന്തപുരം,കോട്ടയം, പാലക്കാട്,കോഴിക്കോട്,കണ്ണൂര് തുടങ്ങിയ ജില്ലകളിലെല്ലാം രാവിലെ ഒന്പത് മണി മുതല് കെഎസ്ആര്ടിസി സര്വ്വീസുകള് പൂര്ണമായും നിര്ത്തിവച്ചു.പലസ്ഥലങ്ങളിലും റോഡില് ബസ്സുകള് നിര്ത്തിയിട്ടത് ഗതാഗതക്കുരുക്കിന് കാരണമായി.ദീര്ഘദൂര സര്വ്വീസുകളടക്കം മുടങ്ങിയത് യാത്രക്കാരെ വലച്ചു.

Leave a comment