കുളക്കട കമ്യൂണിറ്റി ഹെൽത്ത് സെന്റെറിന്റെ ശോചനീയവസ്ഥ;യൂത്ത് കോൺഗ്രസ് ധർണ്ണ നടത്തി

കുളക്കട:കുളക്കട കമ്യൂണിറ്റി ഹെൽത്ത് സെന്റെറിന്റെ ശോചനീയവസ്ഥക്ക് ഉടൻ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ് യൂത്ത് കോൺഗ്രസ് കുളക്കട മണ്ഡലം കമ്മിറ്റി ആശുപത്രിയിൽ ധർണ്ണ നടത്തി.ധർണ്ണ DCC ജനറൽ സെക്രട്ടറി പി.ഹരികുമാർ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് വിഷ്ണു കുളക്കട അദ്ധ്യക്ഷത വഹിച്ചു.24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക.ജീവനക്കാരുടെ കുറവ് നികത്തുക.ഫാർമസിയിൽ അവശ്യമരുന്നുകൾ ലഭ്യമാക്കുക.അപകടത്തിൽ പെട്ട് വരന്നവർക്ക് പ്രാഥമിക ശിശ്രൂഷ നൽകാൻള്ള സാഹചര്യം ഒരുക്കുക ആശുപത്രി സി.എച്ച്.സി.നിലവാരത്തിലാക്കുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ധർണ്ണ നടത്തിയത് പെരുകുളo ദിലീപ്,അനുകുമാർ,അനീഷ്,രാഹുൽ,ജയകൃഷ്ൻ,മിഥുൻ,ലിജു,ബിനു,ആദർശ്,ഓ രാജൻ,അജയൻ മംത്തിനപ്പുഴ,പ്രശാന്ത് മൈലംകുളം,പ്രവീൺ പൂവറ്റൂർ,എന്നിവർ സംസാരിച്ചു.ഉടൻ പരിഹാരം കണ്ടില്ല എന്നുണ്ടെങ്കിൽ .ഡി.എം.ഒ.ഓഫീസിലേക്ക് മാർച്ച് നടത്തും എന്ന് മണ്ഡലം പ്രസിഡൻറ് വിഷ്ണു കുളക്കട അറിയിച്ചു.

Leave a comment