കന്യാസ്ത്രീയുടെ പീഡനപരാതി:കര്‍ശന ഉപാധികളോടെ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

കൊച്ചി:കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം.കര്‍ശന ഉപാധികളോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.രണ്ടാം തവണയാണ് ജാമ്യാപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിച്ചത്.

കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഫ്രാങ്കോ മുളയ്ക്കലിനോട് ആവശ്യപ്പെട്ടു.പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം.രണ്ടാഴ്ചയിൽ ഒരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നുമാണ് ജാമ്യ വ്യവസ്ഥ.സർക്കാർ എതിര്‍പ്പ് അവഗണിച്ചാണ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കിയത്.സാക്ഷികൾ സ്വാധിനിക്കപ്പെടാമെന്നും കേസില്‍ 2 പേരുടെ കൂടി 164 എടുക്കാനുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

Leave a comment