കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ആംബുലൻസ് ഡ്രൈവറുടെ ആക്രമണം;രണ്ടുപേർക്ക് മർദനമേറ്റു

കൊട്ടാരക്കര:താലൂക്കാശുപത്രിയിൽ സ്വകാര്യ ആംബുലൻസ് ഡ്രൈവർ വാഹന പാർക്കിങ് കരാറെടുത്തിരിക്കുന്ന കരാറുകാരനെയും സഹായിയെയും മർദിക്കുകയും കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവത്തിൽ കൊട്ടാരക്കര സ്വദേശി സിദ്ദിഖിന്റെ പേരിൽ പോലീസ് കേസെടുത്തു.

ആശുപത്രിവളപ്പിൽ ചൊവ്വാഴ്ച മൂന്നോടെയാണ്‌ സംഭവം.പേ ആൻഡ്‌ പാർക്കിങ് കരാറെടുത്തിരിക്കുന്ന കിഴക്കേക്കര കൊച്ചുകുന്നത്തുവീട്ടിൽ വേണു (45), സഹായി സുധിൻ (19) എന്നിവർക്കാണ് മർദനമേറ്റത്.ആംബുലൻസ് ഡ്രൈവറും സുധിനുമായുള്ള വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.സുധിനെ മർദിക്കുന്നത്‌ തടയാൻ ശ്രമിച്ച വേണുവിനെയും ആംബുലൻസ് ഡ്രൈവർ മർദിക്കുകയായിരുന്നു.ആംബുലൻസിൽനിന്ന്‌ കത്തിയെടുത്ത് ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാൾ പോലീസ് എത്തുംമുൻപ്‌ കടന്നു.

Leave a comment