ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു
- By Editor --
- 06 Oct 2018 --
ഇടുക്കി:ഇടുക്കി അണക്കെട്ട് തുറന്നു.ഇടുക്കി ഡാമിന്റെ ഒരു ഷട്ടറാണ് തുറന്നത്.സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നു.അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നത്.ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്.ചെറുതോണി അണക്കെട്ടിന്റെ മധ്യത്തിലെ ഷട്ടറാണ് തുറന്നത്.മഴശക്തമാകുന്നതിന് മുമ്പ് അണക്കെട്ട് തുറന്നാൽ ജലനിരപ്പ് നിയന്ത്രിക്കാമെന്നാണ് കണക്ക് കൂട്ടൽ.അടുത്ത ദിവസങ്ങളിലെല്ലാം ഇടുക്കിയിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ഇന്നലെ നാല് മണിക്ക് ഷട്ടർ തുറക്കാനായിരുന്നു കെഎസ്ഇബിയുടെ ആദ്യ തീരുമാനം.എന്നാൽ പകൽ മഴ മാറി നിന്നതോടെ തീരുമാനം മരവിപ്പിച്ചു.തിരുവനന്തപുരത്ത് ചേർന്ന കെഎസ്ഇബി ബോർഡ് യോഗത്തിലാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്.കഴിഞ്ഞ തവണ ഡാം തുറക്കാൻ വൈകിയതിനാൽ ബോർഡ് ഏറെ പഴി കേട്ടിരുന്നു.അത് ഒഴിവാക്കാൻ കൂടിയാണ് തീരുമാനമെന്നാണ് സൂചന.
മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്.മഴയുടെ പശ്ചാത്തലത്തിൽ മാട്ടുപ്പെട്ടി, പൊൻമുടി,മലങ്കര അണക്കെട്ടുകളിൽ നിന്നുള്ള ജലമൊഴുക്ക് കൂട്ടി.ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരുകയാണ്.മലയോര മേഖലയിലെ രാത്രിയാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.അതേസമയം,സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറിയേക്കും.ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
RELATED NEWS
നാളെ സംസ്ഥാനത്ത് K.S.U വിദ്യാഭ്യാസ ബന്ദ്
യുവാവ് ട്രെയിനിന് മുമ്പിൽ ജീവൻ ഒടുക്കി
കരുനാഗപ്പള്ളിയില്‍ വൻ അഗ്നിബാധ
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75-ാം പിറന്നാൾ
ഹയർ സെക്കൻഡറി രണ്ടാം വർഷഫലം പ്രഖ്യാപിച്ചു;84.33% വിജയം
പടിഞ്ഞാറെത്തെരുവ് പള്ളിപെരുന്നാൾ
സിബിഎസ്സി പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
തെന്മല പരപ്പാർ തടാകത്തിൽ ഇനി കുട്ടവഞ്ചി സവാരി…
ഹര്‍ത്താല്‍:ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു
സൂക്ഷിക്കുക,10 ഇയർ ചലഞ്ച് ചില്ലറക്കാരനല്ല..
സംവിധായകന് ലെനിന് രാജേന്ദ്രന് അന്തരിച്ചു
ശബരിമലയിൽ ഇന്ന് മകരവിളക്ക്
വഴിയില്‍ തടഞ്ഞുള്ള വാഹന പരിശോധന ഇനിയില്ല!
ഒടുവില്‍ ശോഭാ സുരേന്ദ്രന് ഹൈക്കോടതിയില്‍ പിഴയടച്ചു
പിസി ജോർജ് യു.ഡി.എഫിലേക്ക്
കടൽ കവർന്നെടുക്കുന്ന ആലപ്പാട്;ആശങ്കയോടെ ഒരു ഗ്രാമം!
കാശെടുത്ത് കൈയിൽ വച്ചോ…എടിഎമ്മുകൾ കാലിയായേക്കും
രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും
രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
കൊച്ചിയിൽ മയക്കുമരുന്നുമായി സീരിയൽ നടി പിടിയിൽ
കൊല്ലത്ത് വാഹനാപകടം;മൂന്ന് യുവാക്കള്‍ മരിച്ചു
പികെ ശശിയ്ക്ക് സസ്പെന്ഷന്
ശബരിമലയിൽ ശരണമന്ത്രം തടയരുതെന്ന് കോടതി
യു.ഡി.എഫ് നാളെ നിരോധനാജ്ഞ ലംഘിക്കും
തൃപ്തി ദേശായിക്കെതിരായ ഉപരോധം:250 പേര്‍ക്കെതിരെ കേസ്
ശബരിമല:സർക്കാരിനെതിരെ ഹൈക്കോടതി
നാലാഴ്ച,പെട്രോള്‍ വില 4.11 രൂപ കുറഞ്ഞു!
ജിഎസ്ടി വരവ് ഒരു ലക്ഷം കോടി രൂപ
ആട്ടോ,ടാക്സി നിരക്ക് അടുത്ത മാസം മുതൽ കൂടും
ശബരിമല;ഇതുവരെ അറസ്റ്റിലായത് 3505 പേർ
രാഹുല്‍ ഗാന്ധി അറസ്റ്റില്‍
10000 റൺസ് ക്ലബിൽ കൊഹ്ലിയും,തകർത്തത് സച്ചിന്റെ റെക്കാഡ്
കോഴി ഇറച്ചി റെക്കോർഡ് വിലയിൽ
നിറകണ്ണുകളോടെ അയ്യനെ കണ്ടു തൊഴുത് ഐ.ജി ശ്രീജിത്ത്;വീഡിയൊ
രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു
ഇരുമുടിക്കെട്ടുമായി ചാത്തന്നൂർ സ്വദേശിനി പമ്പയിൽ
ഹർത്താലിൽ ആദ്യ മണിക്കൂറുകളിൽ പരക്കെ അക്രമം
മീ ടൂ വിവാദം:കേന്ദ്രമന്ത്രി എം ജെ ആക്ബർ രാജിവെച്ചു
കെ.എസ്.ആർ.ടി.സി സമരം പിൻവലിച്ചു
കേരള റോഡ് ഫണ്ട് ബോർഡിൽ നിരവധി ഒഴിവുകൾ;ശമ്പളം 42,000 രൂപ
ഓട്ടോയും ടാക്സി കാറും ഇനി ലൈസൻസുള്ള ആർക്കും ഒാടിക്കാം
പ്രശസ്ത സംവിധായകന് തമ്പി കണ്ണന്താനം അന്തരിച്ചു…
വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു;സംസ്കാരം നാളെ
പാചക വാതക വില കുത്തനെ കൂട്ടി
Leave a comment
Cancel reply
You must be logged in to post a comment.