ശബരിമല വിധി:കൊട്ടാരക്കരയിൽ പ്രതിഷേധ മാർച്ച് നടത്തി

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ മഹിളാമോർച്ചയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ കൊട്ടാരക്കരയിൽ പ്രതിഷേധ മാർച്ച് നടത്തി.സംഘടന കൊട്ടാരക്കര നഗരസഭാ സമിതികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പ്രതിഷേധം ശരണംവിളികളായി ഉയർന്നു.മാർച്ച് മണികണ്ഠനാൽത്തറയിൽനിന്ന്‌ ആരംഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും കോലങ്ങൾ കത്തിച്ചു.പുലമണിൽ ചേർന്ന സമാപന സമ്മേളനം ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് കരീപ്ര വിജയകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി പല സംഘടനകളുടെയും ജനകിയ കുട്ടായ്മക്ളുടെയും നേത്രത്വത്തിൽ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

Leave a comment