പെന്തെക്കോസ്ത് മിഷൻ സഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ നൽകി

കൊട്ടാരക്കര:കേരളത്തിലെ പ്രളയബാധിതരെ സംരക്ഷിക്കുന്നതിനായി ദി പെന്തെക്കോസ്ത് മിഷൻ സഭയിലെ കേരളത്തിലെ വിശ്വാസികൾ സമാഹരിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകി.കൊട്ടാരക്കര ടി പി എം ഫെയ്ത്ത് ഹോമിൽ നടന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കൊട്ടാരക്കര ടി പി എം സെന്റർ പാസ്റ്റർ എം.ജോസഫ് കുട്ടിയിൽ നിന്നും ചെക്ക് ഏറ്റ് വാങ്ങി.കൊട്ടാരക്കര എം എൽ എ പി.അയിഷ പോറ്റി,ചാത്തന്നൂർ സ്പിന്നിംങ്ങ് മിൽ ചെയർമാൻ ജോർജ് മാത്യൂ,കൊട്ടാരക്കര മുൻസിപ്പൽ ചെയർപേഴ്സൻ ശ്യാമളാമ്മ,മുൻസിപ്പൽ വൈസ് ചെയർമാൻ മുകേഷ്,സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻമാരായ ഉണ്ണികൃഷ്ണൻ,രമേശ്,കേരളാ സീഡ്സ് ചെയർമാൻ ഇന്ദുശേഖരൻ എന്നിവരും പാസ്റ്റർമാരായ സണ്ണി ജെയിംസ്,കെ.ജെ. മാത്തുക്കുട്ടി,കുഞ്ഞുമോൻ ജോർജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.കേരളത്തിനകത്തും പുറത്തുമുള്ള പെന്തെക്കോസ്ത് മിഷൻ സഭയുടെ നേതൃത്വത്തിൽ ദുരിതബാധിത മേഖലകളിൽ നേരത്തെ അവശ്യവസ്തുക്കൾ നൽകി സഹായിച്ചിരുന്നു.പെന്തെക്കോസ്ത് മിഷൻ സഭ പൊതുസമൂഹത്തിന് നൽകിയ സംഭാവനകളും,ഓഖി ദുരന്തത്തിന് നൽകിയ സേവനങ്ങളും പ്രശംസനീയമാണന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Leave a comment