വയലിനിസ്റ്റ് ബാലഭാസ്കര് അന്തരിച്ചു;സംസ്കാരം നാളെ

തിരുവനന്തപുരം:അപകടത്തില്പ്പെട്ട് ചികില്സയില് കഴിയുകയായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു.പുലര്ച്ചെയായിരുന്നു അന്ത്യം.40 വയസായിരുന്നു. അപകടത്തില് തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.അപടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.കുടുംബവുമായി ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്.ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു.ബാലഭാസ്കറിന്റെ ആരോഗ്യ നിലയിൽ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതാണ് മരണ കാരണം.ബാലഭാസ്കറിനൊപ്പം അപകടത്തില് ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്ജുനും ആശുപത്രിയില് ചികിത്സയിലാണ്.

ബാലഭാസ്കറിന്റെ സംസ്കാരം നാളെ തിരുമലയിലെ വീട്ടുവളപ്പില്.പോസ്റ്റ് മോർട്ടത്തിന് ശേഷം ബാലഭാസ്കറിന്റെ മൃതദേഹം യൂണിവേഴ്സിറ്റി കോളേജിൽ ഇന്ന് പൊതുദർശനത്തിന് വെക്കും.