അവധി ദിവസങ്ങളിൽ വിൽക്കുവാൻ വച്ചിരുന്ന 28 കുപ്പി വിദേശ മദ്യം കൊട്ടാരക്കര എക്സൈസ് പിടിച്ചെടുത്തു

കൊട്ടാരക്കര:ഇരുപത്തിയെട്ട് കുപ്പികളിലായി പതിനാൽ ലിറ്റർ വിദേശ മദ്യവുമായി കൊട്ടാരക്കര അമ്പലക്കര കൊച്ചുവിള വടക്കേതിൽ ഉണ്ണൂണ്ണി മകൻ രാജൂ(44 വയസ്സ്)ആണ് കൊട്ടാരക്കര എക്സൈസ് പാർട്ടിയുടെ പിടിയിലായത്.

ഡ്രൈഡേ ആയ ഒക്ടോബർ 1,2 തീയതികളിൽ ചില്ലറ വിൽപ്പനക്കായിട്ടാണ് മദ്യം സൂക്ഷിച്ചിരുന്നത്.കഴിഞ്ഞ ഒരു മാസമായി രാജൂ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.പ്രത്യേക കോഡ് ഉപോയഗിച്ചായിരുന്നു വിൽപ്പന നടത്തീരുന്നത്.വാളകം,ആയൂർ കൊട്ടാരക്കര കെ.എസ്.ബി.സികളിൽ നിന്നു പല തവണകളിലായി വാങ്ങി സൂക്ഷിച്ച ശേഷം അവധി ദിവസങ്ങളിൽ വിൽക്കുന്നതായിരുന്നു രാജുവുന്റെ കച്ചവടം.മുന്നൂറ്റിഇരുപത് രൂപക്ക് വാങ്ങുന്ന ആര ലിറ്റർ വിദേശ മദ്യം 500 മുതൽ ആയിരുന്നു വിൽപ്പന നടത്തീരുന്നത്.പിടികൂടിയ സമയം മദ്യ വിൽപ്പന നടത്തിയ 650 രൂപയും പിടിച്ചെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.കൊട്ടാരക്കര റെയിഞ്ചിൽ അസി.എക്സൈസ് ഇൻസ്പെക്ടർ സജീവ്.കെ.എം.,പ്രിവന്റീവ് ഓഫീസർ ദിലീപ് കുമാർ,സിവിൽ എക്സൈസ് ഓഫീസർ വിവേക്,മനു,രമേശൻ അർച്ചന കുമാരി എന്നിവരുടെ നേത്വത്യത്തിൽ ആണ് അന്വേക്ഷണം നടന്നത്.അബ്കാരി മയക്ക് മരുന്ന് സംബന്ധമായ പരാതികൾ 9400069458 എന്ന നമ്പരിൽ അറിയിക്കുക

Leave a comment