കലയപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ കന്യാസ്ത്രീയുടെ ക്രൂരത;ക്ലാസിൽ സംസാരിച്ചതിന്റെ പറഞ്ഞ് ബധിര-മൂക ദമ്പതികളുടെ മകന്റെ തല മൊബൈൽ ഫോണിന് അടിച്ച് പൊട്ടിച്ച് സ്കൂൾ പ്രിൻസിപ്പൽ കൂടിയായ കന്യാസ്ത്രീ

കൊട്ടാരക്കര:കന്യാസ്ത്രീയുടെ ക്രൂരതയിൽ അഞ്ചാം ക്ലാസുകാരന് പരുക്ക്.കൊട്ടാരക്കരയിലെ സ്കൂളിൽ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്ത ഏവരേയും ഞെട്ടിച്ചിരുന്നു.ബധിര-മൂക ദമ്പതികളുടെ മകനായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ തല കന്യാസ്ത്രീ മൊബൈൽ ഫോൺ കൊണ്ട് അടിച്ച് പരുക്കേൽപിച്ചത്.കൊട്ടാരക്കര കലയപുരം സെന്റ് തെരേസാസ് യു.പി. സ്കൂളിലാണു സംഭവം.പ്രതിഷേധം ശക്തമായതോടെ പ്രിൻസിപ്പൽ സിസ്റ്റർ ജോബിനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.ഏറത്ത് കുളക്കട മൂർത്തിവിള വീട്ടിൽ (ലതീഷ് ഭവൻ) രതീഷിന്റേയും ലേഖയുടെയും മൂത്ത മകനായ അഖിലേഷിനെ (11)നെയാണു പ്രിൻസിപ്പൽ അടിച്ചത്.ക്ലാസിൽ സംസാരിച്ചെന്നാണു കുറ്റം.തല പൊട്ടി രക്തമൊഴുകിയ നിലയിൽ അഖിലിനെ സ്കൂൾ അധികൃതർ സ്കൂൾ ബസിൽ വീട്ടിലേക്കു വിട്ടു.വീട്ടുകാരെ കാര്യമറിയിച്ചുമില്ല.തലയിലെ മുറിവു കണ്ട് കുട്ടിയോടു മാതാപിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണു വിവരമറിഞ്ഞത്.