പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണം;പോരാട്ടത്തിനു ഒരുങ്ങി നടി ഖുഷ്ബു

തിരുവനന്തപുരം:ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നൽകിയത് പോലെ മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകൾ.നടി ഖുഷ്ബുവാണ് ഇത്തരമൊരു ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്.ശബരിമല ക്യാംപയിൽ പൂർത്തിയായ സ്ഥിതിക്ക് മുസ്ലിം പള്ളികളിൽ എല്ലാ ദിവസവും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിന് വേണ്ടി പോരാടുമെന്ന് അവർ വ്യക്തമാക്കി.
ശബരിമലയിലെ വിധിയെ വർഗീയ വത്കരിക്കുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നുന്നുവെന്നും അവർ പറഞ്ഞു.ദൈവം ഒന്നാണെന്ന് തന്റെ വിശ്വാസം.നിങ്ങൾ ശരിക്കും ദൈവവിശ്വാസിയാണെങ്കിൽ ഈ വിധിയെ അംഗീകരിക്കും.സ്ത്രീകളെ അടിച്ചമർത്താൻ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാർ മാത്രമാണ് മറിച്ചു ചിന്തിക്കുകയെന്നും അവർ ട്വിറ്ററിലൂടെ ആരോപിച്ചു.