അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി

തിരുവനന്തപുരം:അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില് തിരിച്ചെത്തി.ഈ മാസം രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.പുലര്ച്ചെ 3.30 ഓടെയായിരുന്നു അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.അമേരിക്കയിലെ മയോക്ലിനിക്കില് മൂന്നാഴ്ചയോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്.ചികിത്സയ്ക്ക് ശേഷം ന്യൂയോര്ക്കില് അമേരിക്കന് മലയാളികളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി സഹായമഭ്യര്ത്ഥിച്ചിരുന്നു.ചികിത്സയ്ക്ക് ശേഷമുള്ള ആദ്യ പൊതുപരിപാടിയിലാണ് നവകേരള നിര്മ്മാണത്തിന് പിന്തുണ നല്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.ഗ്ലോബല് സാലറി ചലഞ്ചില് പങ്കെടുക്കണമെന്നും, ക്രൗഡ് ഫണ്ടിംഗ് അടക്കമുള്ള നൂതന മാര്ഗങ്ങള് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി അമേരിക്കന് മലയാളികളോട് അഭ്യര്ത്ഥിച്ചു.