റിപ്പോർട്ടുകൾ പോസിറ്റീവ്;അവർ കാൻസറിനെ തോൽപ്പിച്ചു തുടങ്ങി;നല്ല വാർത്ത

സച്ചിന്റെയും ഭവ്യയുടെയും പ്രണയജീവിതത്തിലേക്ക് കടന്നുവന്ന വില്ലനെ അവർ തോൽപ്പിച്ച് തുടങ്ങിയിരിക്കുന്നു.കാൻസറിനെ പ്രണയം കൊണ്ട് തോൽപ്പിച്ച ഇരുവരുടെയും കഥ സോഷ്യൽ ലോകം ഒന്നടങ്കം നെഞ്ചേറ്റിയിരുന്നു.ഇപ്പോഴിതാ ഭവ്യയുടെ രോഗത്തെ കുറിച്ച് ഡോക്ടർ പറഞ്ഞ വാക്കുകൾ സച്ചിൻ തന്നെയാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്.‘വിവാഹത്തിന് ശേഷം ഞങ്ങൾ എറണാകുളത്തെ ആശുപത്രിയിൽ കീമോ ചെയ്യുവാൻ പോവുകയുണ്ടായി ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോർട്ടുകൾ പോസിറ്റിവാണെന്ന് ഡോക്ടർ അറിയിച്ചു.മരുന്നുകളെക്കാൾ ഫലിച്ചത് നിങ്ങൾ ഒരോരുതരുടെയും പ്രാർത്ഥനയാണെന്ന് സാരം ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ രണ്ടു പേരയും അനുഗ്രഹിച്ചതിന് സ്നേഹിച്ചതിന്,ഇനി അടിയന്തരമായി ഈ വരുന്ന ചൊവ്വാഴ്ച്ച ഭവ്യക്ക് ഓപ്പറേഷൻ തയ്യാറാവാൻ ഡോക്ടർ അറിയിച്ചിട്ടുണ്ട് എല്ലാം നല്ല രീതിയിൽ അവസാനിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക.’സച്ചിന്റെയും ഭവ്യയുടെയും പ്രണയവും വിവാഹവും മലയാളിയുടെ നിറഞ്ഞ അനുഗ്രഹത്തോടയായിരുന്നു.ഭവ്യയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചിട്ടും അവളെ കൈവിടാതെ കൂടെനിന്നു സച്ചിൻ.അവളുടെ ചികിൽസയ്ക്കായി അവനും ജോലിക്കിറങ്ങി.ഒടുവിൽ കീമോ ചികിൽസ പുരോഗമിക്കുന്നതിനിടയിൽ അവളെ കാൻസറിനെ പ്രണയം കൊണ്ട് മറികടന്ന് അവളെ ജീവിതസഖിയാക്കി.ഇപ്പോഴിതാ കാൻസറും പതിയെ അവളിൽ നിന്നും പിൻവാങ്ങുന്നതിന്റെ സൂചന സച്ചിൻ നൽകുമ്പോൾ കേരളവും സന്തോഷിക്കുകയാണ്.
credit:manorama online