പത്തനാപുരം കന്യാസ്ത്രീയുടെ മരണം:ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു;

പത്തനാപുരം:കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.ഓര്ത്തഡോക്സ് സഭ മൗണ്ട് താബോര് ദയറാ കോണ്വെന്റിലെ സിസ്റ്റര് സൂസന് മാത്യുവാണ് മരിച്ചത്.അതേസമയം,സിസ്റ്റര് സൂസമ്മയുടെ മരണവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും നേരിടാന് തയ്യാറാണെന്ന് ഓര്ത്തഡോക്സ് സഭ വ്യക്തമാക്കി.മഠത്തിലെ കന്യാസ്ത്രീകളുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി.സിസ്റ്റര് സൂസണ് മാത്യുവിനെ രോഗങ്ങള് അലട്ടിയിരുന്നതിന്റെ മാനസിക പ്രയാസങ്ങള് ഉണ്ടായിരുന്നുവെന്നാണ് എല്ലാവരും മൊഴി നല്കിയത്.മൗണ്ട് താബോര് ദയറാ കോണ്വെന്റിലെ 44 കന്യസ്ത്രീകളുടെ മൊഴിയാണ് ഇന്നെടുത്തത്.സാഹചര്യത്തെളിവുകളുടെയും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിന്റെയും അടിസ്ഥാനത്തില് ആത്മഹത്യയാകാമെന്ന നിലപാടിലാണ് പൊലീസും.എന്നാല് മുറിയില് നിന്ന് 60 മീറ്റര് അകലെയുള്ള കിണറിലേക്ക് കൈത്തണ്ട മുറിച്ച് സിസ്റ്റര് എങ്ങനെ എത്തി എന്നതും,മുടി മുറിച്ചത് എന്തിനാണെന്നും പൊലീസ് വിശദമായി പരിശോധിക്കുകയാണ്.