കേന്ദ്ര വിഹിതം കുറവ്;സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വന്നേക്കും;750 മെഗാവാട്ടിന്റെ കുറവെന്ന് മന്ത്രി എംഎം മണി .

തിരുവനന്തപുരം:പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു.അതിനാൽ തന്നെ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.പ്രളയം കാരണം ആറ് പവർഹൗസുകളുടെ പ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്.വൈദ്യുതി ഉൽപാദനത്തിൽ 350 മെഗാവാട്ട് കുറഞ്ഞിട്ടുണ്ട്.കേന്ദ്ര പൂളിൽ നിന്ന് കിട്ടുന്ന വൈദ്യുതിയും കുറഞ്ഞു.ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി മണി പറഞ്ഞു.പുറത്ത് നിന്ന് കൂടുതൽ വൈദ്യുതി വാങ്ങി പ്രശനം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ഇത് പൂർണമായും വിജയം കാണാത്ത സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും