യുവതിയെ തട്ടിക്കൊണ്ടു പോയ യുവാവിനെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കൊല്ലം:കൊല്ലത്ത് നിന്ന് കാണാതായ യുവാവിന്‍റെ മൃതദേഹം നാഗർകോവിലിൽ കണ്ടെത്തി. കൊല്ലം തട്ടാർകോണം സ്വദേശി രഞ്ജിത്ത് ജോൺസണിന്‍റെ മൃതദേഹമാണ് കണ്ടത്തിയത്.രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോയ മനോജിന്‍റെ കൂട്ടാളി ഉണ്ണി പൊലീസ് കസ്റ്റഡിയിലാണ്.ഗുണ്ടാ നേതാവ് മനോജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 15 നാണ് ഒരു സംഘം ചേര്‍ന്ന് രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോയത്.ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ഒന്നര വർഷം മുൻപു കടത്തിക്കൊണ്ടുപോയതിന്‍റെ വിരോധത്തിലാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.മയ്യനാട് കാരിക്കുഴി സ്വദേശി പാമ്പ് മനോജ് എന്ന മനോജിനൊപ്പം കഴിഞ്ഞിരുന്ന യുവതിയെയാണു രഞ്ജിത് ജോൺസൺ തട്ടിക്കൊണ്ടുപോയത്.തിരുനെൽവേലി പുണ്ണാർകുടി ഗ്രാമത്തിലാണു മൃതദേഹം കണ്ടെത്തിയത്.