‘കേക്ക് വേണോ?’അര്ധരാത്രി പിറന്നാളാശംസ നേരാനെത്തിയ ആരാധകരോട് മമ്മൂട്ടിയുടെ ചോദ്യം-video

മലയാള സിനിമയുടെ പുരുഷ സൗന്ദര്യമാണ് മമ്മൂട്ടി.മെഗാതാരത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് ആരാധകരും ആവേശത്തിന്റെ കൊടുമുടിയിലാണ്.ആ ആവേശത്തിരയിളക്കത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.പാതിരാത്രിയിൽ പിറന്നാൾ ആശംസ നേരാൻ വീട്ടിലെത്തിയ ആരാധകരോട് കേക്ക് വേണോയെന്ന് ചോദിക്കുകയും,വേണമെന്ന ആവശ്യത്തെ തുടർന്ന് അത് നൽകുകയുമാണ് മെഗാസ്റ്റാർ.

ദുൽഖറും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.തങ്ങളുടെ സ്വപ്ന താരങ്ങളെ ഒരുമിച്ചു കണ്ടതോടെ ആവേശത്തിൽ ആർത്തിരമ്പുകയായിരുന്നു ആരാധകർ.കുഞ്ഞിക്ക..കുഞ്ഞിക്ക എന്ന വിളികളോടെ ദുൽഖറിനെയും അവർ വരവേറ്റു.