ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ്

ദില്ലി: കുതിച്ചുയരുന്ന ഇന്ധനവിലയെ നിയന്ത്രിക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചും ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു.സിപിഎം അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.ബിഎസ് പി ഭാരത് ബന്ദിനോട് സഹകരിക്കില്ല.

സെപ്തംബര്‍ പത്ത് തിങ്കളാഴ്ചയാണ് ഭാരത് ബന്ദ്രാവിലെ ഒൻപത് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പന്പുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും.