വിമാനത്തില്‍ കയറാം ‘ചെറിയ ചെലവില്‍’ !!

തിരുവനന്തപുരം:ഏറ്റവും കുറഞ്ഞ ചിലവിൽ വിമാനയാത്ര ചെയ്യാനുളള ഏറ്റവും നല്ല നേരമിതാണ്.ഇപ്പോൾ ആഭ്യന്തര-വിദേശ സര്‍വ്വീസുകളില്‍ അടുത്ത അഞ്ച് ദിവസം സാധാരണ നിരക്കിന്‍റെ മൂന്നിലൊന്ന് നിരക്കില്‍ യാത്ര ചെയ്യാനുളള അവസരമൊരുക്കിയിരിക്കുകയാണ് വിമാനക്കമ്പനികള്‍.

ഇതിന്‍റെ ഭാഗമായി ജെറ്റ് എയര്‍വേയ്സ് എന്ന വിമാനക്കമ്പനി ഇരുപത്തി അഞ്ച് ലക്ഷം ലക്ഷം സീറ്റുകള്‍ വില്‍പ്പനയ്ക്ക് വച്ചുകഴിഞ്ഞു.999 രൂപ മുതൽ ഇന്‍ഡിഗോ കമ്പനി പത്ത് ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പാനയ്ക്ക് എത്തിച്ചിട്ടുണ്ട്.വിദേശ യാത്രകള്‍ക്ക് 1399 രൂപയില്‍ തുടങ്ങുന്നതും ആഭ്യന്തര യാത്രകള്‍ക്കായി 999 രൂപ നിരക്കിലുമാണ് എയര്‍ ഏഷ്യ ഓഫര്‍ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ വിമാനത്തിൽ യാത്ര ചെയ്യുവാനുള്ള ഏറ്റവും നല്ല സുവർണ അവസരമാണിത്.