അമ്പലത്തുകാലയിൽ കാർ അപകടത്തിൽപ്പെട്ടു;ഒരാളുടെ നില ഗുരുതരം

അമ്പലത്തുകാല കിഴക്കേ ജംഗഷനിൽ കുരിശടിക്ക് സമീപം കാർ അപകടത്തിൽപ്പെട്ടു.ദമ്പതികൾക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം.KL 24 M 8971 Eon കാറിൽ സഞ്ചരിച്ച നെടുവത്തൂർ സ്വദേശികളായ മണിക്കുട്ടൻ (54),മിനി(42) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നു രാവിലെ 9:40 ആണ് അപകടം ഉണ്ടായത്

ഇന്നു രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് കൊട്ടാരക്കരയിലേക്ക് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന കാർ എന്തിരെ വന്ന ബൈക്കിനെ ഇടിക്കാതെ വെട്ടിച്ച് മാറ്റുകയായിരുന്നു.എന്നാൽ നിയന്ത്രണം വിട്ട കാർ സമീപം ഉണ്ടായിരുന്ന മരത്തിൽ ഇടിക്കുകയും കാർ കീഴെ മറിയുകയും ആയിരുന്നു.മിനിയുടെ തലക്കാണു പരിക്കേറ്റത്.ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ശ്രൂശൂഷകൾ നൽകിയതിനു ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.