സ്കൂളുകള്‍ക്ക് ഇനി മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിനം

തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ അറിയിച്ചു.രണ്ടാം ശനിയാഴ്ചകൾ പഴയതു പോലെ അവധിയായിരിക്കും.പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കു നിരവധി അദ്ധ്യയനദിനങ്ങൾ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചത്.ഈ മാസം മുതൽ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകൾ ഇവയാണ്:
September 1,15,22 october 6,20,27 november 17,24 december 1,january 5,19.മാത്രമല്ല പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്.കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ളതും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്നതുമായ എല്ലാ പരിപാടികളും ഒഴിവാക്കിയത്.പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.ചലച്ചിത്രമേള, യുവജനോത്സവം,കലോത്സവം,വിനോദ സഞ്ചാര വകുപ്പിന്റേത് ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും ആഘോഷപരിപാടികള്‍ എന്നിവയാണ് ഒഴിവാക്കിയത്.ഈ പരിപാടികള്‍ക്കായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ വകുപ്പ് അധ്യക്ഷന്‍മാരും മേധാവികളും നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.