പനവേലിയിൽ വാഹനാപകടം;ബൈക്ക് യാത്രികൻ മരിച്ചു

പനവേലിയിൽ ബൈക്കിന്റെ പിറകിൽ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.പനവേലി തട്ടാരക്കോട് കിഴക്കേതിൽ മത്തായികുട്ടി(58) ആണ് മരിച്ചത്.ഇന്നലെ(02/09/2018) രാവിലെ ഏഴ് അരക്കാണ് സംഭവം ഉണ്ടായത്.മത്തായികുട്ടി സ്കൂട്ടറിൽ എം.സി റോഡിൽ നിന്നും വീട്ടിലേക്ക് ഉള്ള വഴിയിൽ റോഡ് മുറിച്ച് കടക്കവെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാർ സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു.തലക്ക് ഗുരുതരമായി പരിക്കേറ്റ മത്തായികുട്ടിയെ സ്യകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരിക്കുകയായിരുന്നു.മ്യതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കൊട്ടാരക്കര പോലീസ് കേസ് എടുത്തിട്ടുണ്ട്.സംസ്കാരം പിന്നീട്.ഭാര്യ ലിസി മാത്യൂ,മകൾ ലിനി മാത്യൂ