പുനലൂർ-ചെങ്കോട്ട പാതയിൽ നാളെ മുതൽ സർവീസ് പുനരാരംഭിക്കും

തെന്മല:പുനലൂർ-ചെങ്കോട്ട പാതയിൽ ശനിയാഴ്ചമുതൽ തീവണ്ടി സർവീസ് പുനരാരംഭിക്കും.മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ രാത്രി സർവീസ് തത്‌കാലം നടക്കില്ല.ഈ ഭാഗങ്ങളിൽ പലയിടത്തും പാളത്തിലേക്ക് മണ്ണും കല്ലും വീണ് ട്രാക്കിന് കേടുപാടുകൾ സംഭവിച്ചിരുന്നു.രണ്ടാഴ്ചയോളം പരിശ്രമിച്ചാണ് ട്രാക്കിന്റെ കേടുപാടുകൾ തീർത്തത്.തുടർന്ന് എൻജിൻ ഓടിച്ച് പരിശോധന നടത്തുകയും ചെയ്തു.

എട്ടുവർഷമെടുത്താണ് പുനലൂർ-ചെങ്കോട്ട പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കിയത്.പാതയോടുചേർന്ന് നിരവധി സ്ഥലത്തെ മണ്ണ്‌ നീക്കംചെേയ്യണ്ടിവന്നിരുന്നു.ഈ ഭാഗങ്ങളിലാണ് വീണ്ടും മണ്ണിടിഞ്ഞത്.തെന്മല മൃഗസംരക്ഷണ ചെക്ക്പോസ്റ്റിന്‌ സമീപത്ത് കഴിഞ്ഞദിവസങ്ങളിലും പണികൾ നടന്നിരുന്നു.ഇത് കൂടാതെ തുരങ്കങ്ങളിലെ വെളിച്ച സംവിധാനത്തിനും നടപടിയായില്ല.നിലവിൽ തെന്മല വയോഡക്ടിനു സമീപം പുതുതായി നിർമിച്ച തുരങ്കത്തിൽ മാത്രമാണു വെളിച്ചമുള്ളത്.15 മുതലാണു പാതയിൽ പൂർണമായും ഗതാഗതം നിരോധിച്ചത്.