ക്യാമ്പില്‍ കഴിയുന്ന ആക്രോശിച്ച് കരുനാഗപ്പള്ളി എംഎല്‍എ-വീഡിയോ

കരുനാഗപ്പളളി:ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരോട് ആക്രോശിച്ച് കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രൻ.കിടക്കവാൻ പായ ഇല്ല എന്ന് പരാതി പറഞ്ഞ വൃദ്ധയ്ക്ക് നേരെയാണ് എംഎല്‍എയുടെ ആക്രോശം.കരുനാഗപ്പള്ളി തൊടിയൂര്‍ എല്‍പിഎസിലെ ക്യാമ്പിലാണ് സംഭവം.പഞ്ചായത്തംഗവും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രോഷാകുലനായ എംഎല്‍എയെ പിന്തിരിപ്പിച്ചത്.ഇതിനു മുമ്പ് പഞ്ചായത്ത് മെമ്പറോടും പായുടെ കാര്യം സൂചിപ്പിച്ചതായി ഇവർ പറയുന്നുണ്ട്.അതേസമയം,താൻ മോശമായി സംസാരിച്ചിട്ടില്ലെന്നാണ് ആര്‍ രാമചന്ദ്രൻ എംഎല്‍എയുടെ വിശദീകരണം.എന്നാൽ ഇതിനെ കുറിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ല.ഏഷ്യ നെറ്റ് ന്യൂസ് ആണ് ഈ വീഡിയോ പുറത്ത് വിട്ടത്.video courtesy:Asianet news