സെപ്റ്റംബർ ഒന്നു മുതൽ അഞ്ച് വരെ ബാങ്ക് അവധി

ന്യൂഡൽഹി:രാജ്യത്തെ ബാങ്കുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് അവധിയായിരിക്കുമെന്നും അത്യാവശ്യ ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എ.ടി.എം വഴിയുള്ള ഇടപാടുകള്‍ തടസപ്പെടില്ലെന്നും ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.സെപ്റ്റംബര് ഒന്ന് ശനിയാഴ്ചയാണ്.ചില സംസ്ഥാനങ്ങളില് ശനിയാഴ്ച ബാങ്ക് അവധിയാണ്.കേരളത്തില് രണ്ട്,നാല് ശനിയാഴ്ചകളിലാണ് അവധി.സെപ്റ്റംബര് 2 ഞായർ ആണ്.തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയാണ്.കൂടാതെ സെപ്റ്റംബര് നാല്,അഞ്ച് തീയതികളില് ബാങ്ക് ജീവനക്കാരുടെ പണിമുടക്കാണെന്നും ഡിഎന്എ റിപ്പോര്ട്ടില് പറയുന്നു.തുടര്ന്നുളള 6,7 തീയതികള്ക്ക് ശേഷം 8,9 ദിവസങ്ങളില് വീണ്ടും അവധിയായിരിക്കും.