കൊല്ലത്ത് മദ്യപിച്ച് കാറോടിച്ച് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ

കൊല്ലത്ത് മദ്യപിച്ച് കാറോടിച്ച് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ.കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ പദ്മരാജനാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലായത്.ഇയാൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി ആണ് പോലീസിനു വിവരം ലഭിച്ചത്.അവിട്ടം ദിനത്തിൽ ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്.പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ ഇയാള്‍ വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.പദ്മരാജൻറെ കാറിനകത്ത് നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.കാറിൽ പദ്മരാജൻ തനിച്ച് ആയിരുന്നു ഉണ്ടയിരുന്നത്.ഇടിച്ച് തെറിപ്പിച്ച വാഹനങ്ങൾക്ക് എല്ലാം തന്നെ നല്ല രിതിയിൽ കേടുപാടുകൾ സംഭവിച്ച്ചിട്ടുണ്ട്.