കൊല്ലത്ത് മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത അച്ഛനെ മകന് അടിച്ചുകൊന്നു

കൊല്ലം:ഇരവിപുരത്ത് മകന് അച്ഛനെ അടിച്ചുകൊന്നു.പവിത്രം നഗറില് രാജു ആണ് മരിച്ചത്.മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതാണ് മകന് അശ്വിനെ പ്രകോപിച്ചതെന്ന് പൊലീസ് പറഞ്ഞു. തിരുവോണ ദിവസം ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് സംഭവം നടന്നത്.അച്ഛനെയും അമ്മയെയും കമ്പികൊണ്ട് അടിക്കുകയായിരുന്നു മകന്.
ചോര വാർന്ന് കിടന്ന മാതാപിതാക്കളെ നാട്ടുകാർ ആണ് ആശുപത്രിയിൽ എത്തിച്ചത്.മകനെ തടഞ്ഞുവെച്ച് പോലീസിനെ സംഭവ സ്ഥലത്ത് നാട്ടുകാർ വിളിച്ചു വരുത്തി പൊലീസില് ഏല്പ്പിക്കുകയായിരുന്നു.കൊല്ലം ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ച അമ്മയുടെയും നില ഗുരുതരം ആയതിനാൽ തിരുവനന്തപുരം മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്.