‘ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗമാണ് മലയാളികള്‍’-അര്‍ണാബ് ഗോസ്വാമി:പൊങ്കാല ഇട്ട് മലയാളികൾ

ന്യൂഡല്‍ഹി:വെള്ളപ്പൊക്കത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്ന കേരളത്തെ അപമാനിച്ച് വിവാദ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി.‘ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗമാണ് ഇവര്‍’ എന്നാണ് അര്‍ണാബ് കേരളത്തെ കുറിച്ച് പറഞ്ഞത്.റിപബ്ലിക് ടിവിയുടെ ചര്‍ച്ചയിലായിരുന്നു അര്‍ണാബിന്റെ പരാമര്‍ശം.‘ഫ്ലഡ് എയ്ഡ് ലൈ’(വെള്ളപ്പൊക്ക സഹായം ഒരു കള്ളം)എന്ന വിഷയത്തിലാണ് അദ്ദേഹം ചര്‍ച്ച സംഘടിപ്പിച്ചത്.യുഎഇ 700 കോടി കേരളത്തിന് സഹായധനം പ്രഖ്യാപിച്ചതായി കേരളം പ്രചരിപ്പിച്ചെന്നായിരുന്നു അര്‍ണാബിന്റെ ആരോപണം.ഇത്തരം പ്രചരണങ്ങളിലൂടെ ഇന്ത്യയെ കളങ്കപ്പെടുത്താനാണ് ശ്രമമെന്നും ഇദ്ദേഹം പറയുന്നു.
“ഈ വർഗം നാണം കെട്ടവരാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നാണം കെട്ട ഒരു കൂട്ടം ആളുകളാണിവർ.അവർ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു.അതുകൊണ്ട് അവർക്കെന്താണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.സ്വന്തം രാജ്യത്തെ അപമാനിക്കുന്നതിന് അവർക്ക് പണം ലഭിക്കുന്നുണ്ടോ?ആരാണവർക്ക് പണം നൽകുന്നത്?ഇന്ത്യയെ കളങ്കപ്പെടുത്തുകയാണ് ഇവരുടെ ഉദ്ദേശം”അര്‍ണാബ് പറഞ്ഞു.

സംഭവം പ്രചരിച്ചതോടെ മലയാളികൾ റിപ്പബ്ലിക്ക് ടിവിയുടെ ഫെയ്സ്ബുക്ക് പേജിലും അര്‍ണാബിന്റെ പേജിലും പ്രതിഷേധം അറിയിച്ചെത്തി.ബിജെപിയുടെ കുഴലൂത്തുകാരനായ അര്‍ണാബ് കേരളത്തെ അപമാനിക്കാനാണ് പണം വാങ്ങിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പേജില്‍ ആരോപണം ഉയര്‍ന്നു.നിരവധി പേരാണ് വിഷയത്തില്‍ അര്‍ണാബിനെ പൊങ്കാലയിടാന്‍ സോഷ്യല്‍മീഡിയയില്‍ അണിനിരന്നത്.