ഓണത്തിരക്ക് നിയന്ത്രണം;കൊട്ടാരക്കരയിൽ ക്യാമ്പ് പോലീസിന് എതിരെ വ്യാപക പരാതി

കൊട്ടാരക്കര:ഓണത്തിരക്ക് നിയന്ത്രിക്കാൻ കൊട്ടാരക്കര നഗരത്തിൽ വിന്യസിച്ച ക്യാമ്പ് പോലീസുകാർക്ക് എതിരെ വ്യാപക പരാതി.ഇവരിൽ പലരും പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതായും വാഹനയാത്രികരെ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉണ്ട്.കഴിഞ്ഞ ദിവസം പുലമൺ ജംഗഷനിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ക്യാമ്പ് പോലീസുകാരന്റെ മർദന മേറ്റ യുവാവ് ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.കൊട്ടാരക്കര തുക്കണ്ണമംഗൽ സ്വദേശി സിജിൻ പൊന്നച്ചനാണ് മർദനമേറ്റത്.

ചെങ്ങന്നൂരിൽ പ്രളയബാദിത പ്രദേശത്ത് ദിവസങ്ങളായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് മടങ്ങി വരവെയാണ് സജിനു മർദനമേറ്റത്.മർദിച്ച ഇമ്മാനുവേൽ സാജൻ എന്ന പോലീസുകാരനു എതിരെ കൊല്ലം റൂറൽ എസ്.പി ബി.അശോകനു പരാതി നല്‍കിട്ടുണ്ട്.കൂടാതെ കഴിഞ്ഞ ദിവസം കൊട്ടാരക്കര ചന്തമുക്കിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അനൂപ് എന്ന ക്യാമ്പ് പോലീസുകാരൻ യാത്രക്കാരനെ അസഭ്യം പറഞ്ഞതായും കാറിൽ ശക്തമായി അടിച്ചതായും പരാതിയുണ്ട്.