ഒരുകോടി നല്കി രാഘവ ലോറൻസ്; നൂറുകോടി നന്ദിപറഞ്ഞ് കേരളം

കേരളത്തിലെ പ്രളയത്തിൽ അമ്പരപ്പിക്കുന്ന സഹായങ്ങളാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചത്.ഇക്കൂട്ടത്തിൽ വലിയ പിന്തുണയുമായി ആദ്യം മുതൽ തന്നെ സജീവമായത് തമിഴ് ചലച്ചിത്രലോകത്തെ താരങ്ങളാണ്.ഇക്കൂട്ടത്തിൽ കമൽഹാസൻ,രജനീകാന്ത്,വിജയ്,സൂര്യ,കാര്ത്തി തുടങ്ങി മുൻനിരത്താരങ്ങളെല്ലാം ലക്ഷങ്ങളാണ് കേരളത്തിനായി നൽകിയത്.എന്നാൽ അക്കൂട്ടത്തിൽ നടനും സംവിധായകനുമായി രാഘവ ലോറൻസ് ഒരു കോടി രൂപയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.തമിഴ്താരങ്ങളിൽ വിജയകാന്തും മുൻപ് ഒരുകോടി രൂപ സഹായമായി പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വമ്പൻ തുകയുമായി രാഘവ ലോറൻസ് രംഗത്തെത്തിയത്.ശനിയാഴ്ച അദ്ദേഹം തിരുവനന്തപുരത്ത് നേരിട്ടെത്തി തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.കേരളത്തിലെ സഹോദരി സഹോദരങ്ങൾക്കായി ഇൗ തുക നൽകുന്നുവെന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്.‘പ്രിയപ്പെട്ട സുഹൃത്തുക്കളേ, ആരാധകരേ,
കേരളത്തിനായി ഒരു കോടി രൂപ കൊടുക്കാന് ഞാന് തീരുമാനിച്ചു.
വെള്ളപ്പൊക്കത്തില് കേരളം നാശനഷ്ടങ്ങളെ നേരിടുന്നു എന്നും അവിടുത്തെ ആളുകള് സങ്കടത്തിലാണ് എന്നും കേട്ട് ഞാന് മനസ്സ് തകര്ന്നിരിക്കുകയാണ്.അവര് നമ്മുടെ സഹോദരീ സഹോദരന്മാരെ പോലെയാണ്.നേരിട്ട് ചെന്ന് വേണ്ട സഹായങ്ങള് ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും കേരളത്തിലേക്കുള്ള യാത്രയും ദുരിത ബാധിതപ്രദേശങ്ങള് സന്ദര്ശിക്കുക എന്നതും എളുപ്പമല്ല, എല്ലാം ഒന്ന് ശമിക്കുന്നത് വരെ കാക്കണം എന്നും വിവരം കിട്ടി.ഇപ്പോള് മഴ കുറഞ്ഞിട്ടുണ്ട്.ഏതു പ്രദേശത്താണ് കൂടുതല് നഷ്ടങ്ങള് ഉണ്ടായത് എന്നത് സര്ക്കാരിനു അറിയാം എന്നതു കൊണ്ട് കേരള സര്ക്കാര് വഴി സഹായം എത്തിക്കാന് തീരുമാനിച്ചു.ശനിയാഴ്ച കേരള മുഖ്യമന്ത്രിയെ നേരില് കാണാന് സമയം കിട്ടിയിട്ടുണ്ട്.എന്റെ സംഭാവന അദ്ദേഹത്തിനു നല്കാനും വേണ്ടയിടത്ത് വേണ്ട പോലെ അത് ഉപയോഗിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെടും.കേരളത്തിന് വേണ്ടി കൈയ്യയച്ച് സംഭാവന ചെയ്തവരും ഇനി ചെയ്യാനിരിക്കുന്നവര്ക്കും എന്റെ നന്ദി.കേരളം പുനര്നിര്മ്മിക്കാന് വേണ്ടി ഞാന് രാഘവേന്ദ്ര സ്വാമികളോട് പ്രാര്ഥിക്കുന്നു’.താരം ഫെയ്സ്ബുക്കിൽ കുറിച്ചു.