മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ കൊട്ടാരക്കരയിൽ

കൊട്ടാരക്കര:മഹാരാഷ്ട്ര ക്യാബിനറ്റ് മിനിസ്റ്റർ ഗിരീഷ് മഹാജൻ കൊട്ടാരക്കര ഐമാൾ സന്ദർശിച്ചു.കേരളത്തിൽ ഉണ്ടായ പ്രളയക്കെടുതിക്ക് മഹാരാഷ്ട്രയുടെ സഹായകവുമായി ആണ് മന്ത്രി ഗിരീഷ് മഹാരാജൻ കേരളത്തിൽ എത്തിയത്.ഇതിനോടുനബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വസ്ത്രങ്ങളും മറ്റും വാങ്ങുവാനായി ആണ് കൊട്ടാരക്കരയിലെ ഐമാളിൽ എത്തിയത്.

മന്ത്രിയുടെ ഒപ്പം നിരവധി ഡോക്ടർമ്മാർ അടങ്ങുന്ന ഒരു മെഡിക്കൽ ടീംമും കേരളത്തിൽ എത്തീട്ടുണ്ട്.ഒരാഴ്ച കേരളത്തിൽ തങ്ങി വിവിധ ഇടങ്ങളിലുള്ള ക്യാമ്പുകൾ സന്ദർശിക്കുവാൻ ആണ് ഇവർ എത്തിയത്.ഇതുവരെ ഏകദേശം 20 കോടിയോളം രൂപ മഹാരാഷ്ട്ര സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.