‘ഹം പാകിസ്താനി ഹേ’;കേരളത്തിന് സഹായഹസ്തവുമായി പാകിസ്താനിലെ തൊഴിലാളികൾ; മഹാമാതൃക;വിഡിയോ

കേരളത്തിന് സഹായഹസ്തവുമായി പാകിസ്താനിലെ തൊഴിലാളികൾ. തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിനായി മാറ്റിവെക്കാനാണ് ഇവരുടെ തീരുമാനം. തങ്ങളെക്കൊണ്ട് പറ്റുന്നതുപോലെ ഞങ്ങൾ സഹായിക്കും. കേരളത്തിലെ എല്ലാവർക്കും വേണ്ടി പ്രാർഥിക്കും, അവർ പറയുന്നു. ഹം പാകിസ്താനി ഹേ എന്ന് പറഞ്ഞാണ് ഇവരുടെ വിഡിയോ അവസാനിക്കുന്നത്.
വിഡിയോ കാണാം.

നിരവധി പേരാണ് കേരളത്തിന് സഹായഹസ്തവുമായെത്തുന്നത്. സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ഇന്നുമാത്രം മൂന്ന് പേര് മരിച്ചു. പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് മിക്കയിടത്തും. കനത്ത മഴയുണ്ടാകില്ലെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.