മൈലത്ത് സ്കൂട്ടറും കാറും തമ്മിൽ ഇടിച്ച് യുവതി മരിച്ചു

കൊട്ടാരക്കര:മൈലം വില്ലേജ് ഓഫീസിനു സമീപം സ്കൂട്ടറും കാറും തമ്മിൽ ഇടിച്ച് യുവതി മരിച്ചു.പള്ളിക്കൽ പിണയ്കോട്ട് വീട്ടിൽ സന്തോഷിന്റെ ഭാര്യ മഞ്ചു(40) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആണ് സംഭവം ഉണ്ടായത്.
മൈലം വില്ലേജ് ഓഫീസിൽ വന്നതായിരുന്നു മഞ്ചു.ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം സ്കൂട്ടറുമായി റോഡ് മുറിച്ച് കടക്കവെ എതിരെ വന്ന കാർ സ്കൂട്ടറിലേക്ക് പാഞ്ഞു കയറുകയായിരുന്നു.കാർ അടൂർ ഭാഗത്തേക്ക് പോകുകയായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയിലാണ് മരണം സംഭവിക്കുന്നത്.ഇവിടെ അപകടങ്ങൾ തുടർ കഥയാണ്.ഇത്രയും അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടും യാതൊരു വിധ നടപടികളും അധിക്യതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.